കാറിൽ കടത്താൻ ശ്രമിച്ച ചന്ദനം പിടികൂടി

വയനാട് സുൽത്താൻ ബത്തേരിയില് കാറിൽ കടത്തുകയായിരുന്ന ചന്ദനം പിടികൂടി. ബത്തേരി പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. കൊടുവളളി സ്വദേശികളായ മജാഫർ, അബ്ദുൾ അസീസ് ഇവർക്ക് ചന്ദനം കൈമാറിയ കല്ലൂർ സ്വദേശി ഗോപി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

23 കിലോ ചന്ദനം കഷ്ണങ്ങളാക്കി ചാക്കിൽ പൊതിഞ്ഞ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. പ്രതികളിൽ നിന്ന് 40000 രൂപയും ചന്ദനം മുരിക്കൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel