കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 1.9 കിലോ ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 1.9 കിലോ ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്‌റ്റിൽ. ധെങ്കനാൽ ബാംഗൂ വില്ലേജിൽ സുജിത് സാഹു (23) വിനെ ആണ്‌ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എഎസ്‌ഐമാരായ ശ്രീനാരായണൻ, പ്രിവന്റീവ് ഓഫീസർ പി മനോജ്‌, സിഇഒ മാരായ ജുബീഷ്, എ എം അഖിൽ, മുഹമ്മദ് അസ്ലം, വിവേക് ജലാലുദീൻ, ആർപിഎഫ്‌ ഹെഡ് കോൺസ്റ്റബിൾ പ്രജീഷ് , ഡ്രൈവർ എഡിസൺ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News