CPIM: ബാഗേപളളിയിലിന്ന് സിപിഐഎം മഹാറാലിയും പൊതുസമ്മേളനവും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കർണ്ണാടകയിലെ ബാഗേപളളിയിൽ സി.പി.ഐ.എം(CPIM) സംഘടിപ്പിക്കുന്ന മഹാറാലിയും പൊതു സമ്മേളനവും
പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ(Pinarayi Vijayan) ഉദ്ഘാടനം ചെയ്യും.

ഇന്ന് 12 മണിക്കാണ് പൊതു സമ്മേളനം. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരക്കും. പി.ബി അംഗങ്ങളായ എം.എ ബേബി, ബി.വി രാഘവലു എന്നിവർ സംസാരിക്കും.

കര്‍ണ്ണാടകയിലെ സി.പി.ഐ. എമ്മിന്റെ ശക്തിദുര്‍ഗമാണ് ആന്ധ്ര അതിര്‍ത്തി പ്രദേശമായ ബാഗേപള്ളി. 1970 കളില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തേത്തുടര്‍ന്നാണ് ഈ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായത്. അന്ന് ജമീന്താര്‍മാര്‍ക്കെതിരായി നടത്തിയ പോരാട്ടത്തെത്തുടര്‍ന്ന് പതിനായിരത്തിലധികം പാവങ്ങള്‍ക്ക് ഭൂമി ലഭിച്ചു.

1983ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അപ്പസ്വാമിറെഡി ബാഗേപ്പള്ളിയില്‍ നിന്നും വിജയിച്ചു. പിന്നീട് രണ്ട് തവണ ജിവി ശ്രീരാമ റെഡി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടുകള്‍ക്കാണ് സി പി ഐ എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഞായറാഴ്ച ബാഗേപള്ളിയില്‍ സി പി ഐ എം മഹാറാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നത്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

പി.ബി.അംഗങ്ങളായ എം.എ ബേബി,ബി.വി. രാഘവലു, കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവര്‍ സംസാരിക്കും. കണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായിമുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. രാവിലെ 11 മണിക്ക് റാലി ആരംഭിക്കും. പൊതു സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളിലാണ് കര്‍ണാടകയിലെ സി.പി.ഐ. എം. പ്രവര്‍ത്തകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here