Pathanamthitta: കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടി ഭർത്താവ്; കൈ അറ്റു

പത്തനംതിട്ട(pathanamthitta) കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്(husband). ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈകളിലും ഭർത്താവ് സന്തോഷ്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തിൽ അറ്റുപോയി. ഒരു കൈയുടെ മുട്ടിന് താഴെ വളരെ ആഴത്തിൽ പരിക്കുണ്ട്. വിദ്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടിയില്‍ യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു.

ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം.

ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. വിദ്യയെ ആക്രമിച്ച പ്രതി സന്തോഷ് ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News