Fireforce: തേങ്ങ ഇടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്സെത്തി രക്ഷിച്ചു

കൊല്ലം എഴുകോണിൽ തേങ്ങ(coconut) ഇടുന്നതിനിടെ ദേഹസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് തെങ്ങിന്റെ മുകളിൽ കുടുങ്ങിയയാളെ രക്ഷിച്ചു. വട്ടമൺകാവ് പാറപ്പുറം സ്വദേശി ഗണേശനെയാണ് കുണ്ടറ ഫയർ ഫോഴ്സ്(fireforce) എത്തി രക്ഷിച്ചത്.

തേങ്ങ ഇട്ട ശേഷം തിരികെ ഇറങ്ങുന്നതിനിടയിൽ തെങ്ങിൽ കെട്ടിയിരുന്ന കമ്പിയിൽ ഉടക്കി. ഇതേത്തുടന്ന് ഗണേശന് താഴേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ വീട്ടുടമസ്ഥൻ കുണ്ടറ ഫയർ ഫോഴ്സിനെ അറിയിച്ചു. കുണ്ടറ ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഗണേശനെ താഴെ ഇറക്കി. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News