Thiruvonam Bumper: തിരുവോണം ബംപർ റിസൾട്ട്‌; കൈരളി ടിവിയിൽ 2 മണി മുതൽ തത്സമയം അറിയാം

ആരാകും ആ ഭാഗ്യശാലി? തിരുവോണം ബംപർ(thiruvonam bumper) ഭാഗ്യശാലി ആരാകുമെന്നറിയാന്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വൈകാതെ തന്നെ അതറിയാനുമാകും. ഇന്ന് ഉച്ചയോടെയാണ് നറുക്കെടുപ്പ്. കൈരളി ടിവിയിലൂടെയും കൈരളി ന്യൂസിലൂടെയും 2മണി മുതല്‍ തത്സമയം ഫലമറിയാം.

ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.

ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും. ഓണം ബംപർ ടിക്കറ്റിന് ഇക്കുറി റെക്കോർ‍ഡ് വിൽപനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 66 ലക്ഷത്തിലേറെ വിറ്റുപോയി.

ഫ്‌ളൂറസെന്റ് മഷിയില്‍ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബംപർ. സുരക്ഷ പരിഗണിച്ച് വേരിയബിള്‍ ഡാറ്റ ടിക്കറ്റില്‍ ഒന്നിലേറെ ഭാഗങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.

ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂർ ജില്ലയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റതിന്‍റെ കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

കൈരളി ന്യൂസിലൂടെയും കൈരളി ടിവിയിലൂടെയും 2മണി മുതല്‍ തത്സമയം ഫലമറിയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News