Arif Muhammed Khan: പുതിയ വിവാദങ്ങളുയര്‍ത്താന്‍ നീക്കവുമായി ഗവര്‍ണർ

സര്‍ക്കാരിനെതിരായ ആരോപണങ്ങളെല്ലാം പൊളിഞ്ഞതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന മുഖ്യമന്ത്രിയുടെ കത്തിന്‍റെ പേരില്‍ വിവാദങ്ങളുയര്‍ത്താന്‍ ഗവര്‍ണറുടെ നീക്കം. സർക്കാരിനെതിരെ തെളിവുകൾ പുറത്ത് വിടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan) കൊച്ചി(kochi)യിൽ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ കത്ത് പുറത്ത് വിടുമെന്ന ഗവര്‍ണറുടെ വെല്ലുവിളി പുതിയ വിവാദത്തിനായെന്ന് സൂചന. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഗവണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി കത്ത്(letter) അയച്ചത്.

മുഖ്യമന്ത്രി അയച്ച കത്തിന്‍റെ ഉള്ളടക്കം നേരത്തെ തന്നെ പുറത്തുവന്നതുമാണ്. കത്തിലെ ഈ ഉള്ളടക്കത്തെയാണ് വിവാദത്തിനായി ഗവര്‍ണര്‍ ദുരൂഹതയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്.

ഉന്നയിച്ച ആരോപണങ്ങള്‍ ഒേരാന്നായി പൊളിയുമ്പോള്‍ സംശങ്ങളുടെ മുനവെച്ച പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത്തരം ഒരു ആരോപണമാണ് മുഖ്യമന്ത്രി തനിക്കയച്ച കത്ത് പുറത്ത് വിടുമെന്ന ഗവര്‍ണറുടെ വെല്ലുവിളി.

ന്യായമായും ഉയരുന്ന ചോദ്യം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തിലെ ഉള്ളടക്കം രഹസ്യമാണോ? അല്ലായെന്നു മാത്രമല്ല , ആ കത്തിലെ ഉള്ളടക്കം അന്നുതന്നെ പുറത്തു വന്നിട്ടുള്ളതാണെന്നതാണ് വാസ്തവം.

ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ നിരവധി തവണ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി നിലപാട് സ്വകീകരിക്കുന്നു. ഇതിനെ തുടര്‍ന്ന് ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

മാത്രമല്ല, സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ഒരു ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല എന്ന നയമാണ് സര്‍ക്കാരിനുള്ളത്. ഈ സമീപനം സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

അതുകൊണ്ടുതന്നെ ഗവര്‍ണര്‍ സര്‍വ്വകലാശാലയെ തുടര്‍ന്നും നയിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ഈ കത്തില്‍ പുറത്തു വിടാന്‍ മാത്രം എന്താണ് പുതുതായി ഉള്ളതെന്നാണ് ന്യായമായും ഉയരുന്ന സംശയം.

മാത്രമല്ല ചാന്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത് തെറ്റായ കാര്യമാണെന്ന് ഗവര്‍ണര്‍ക്കുപോലും പറയാനാകില്ല. വസ്തുതകള്‍ ഇതാണെന്നിരിക്കെയാണ് മുഖ്യമന്ത്രി ഔദ്യോഗിമായി ഗവര്‍ണര്‍ക്ക് അയച്ച കത്തിനെ ദുരൂഹമാക്കി വിവാദത്തിന് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News