Rahul gandhi | രാഹുല്‍ ഗാന്ധി എ ഐ സി സി പ്രസിഡന്റ് ആകണമെന്ന് പ്രമേയം പാസ്സാക്കി രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി

രാഹുല്‍ ഗാന്ധി എ ഐ സി സി പ്രസിഡന്റ് ആകണമെന്ന് ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയ്പൂരില്‍ ചേര്‍ന്ന യോ?ഗത്തില്‍ പ്രമേയം പാസ്സാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മുന്നോട്ട് വെയ്ക്കുന്നത് അശോക് ഗെഹ്ലോട്ടിനെയാണ്. തെരഞ്ഞെടുപ്പ് സുതാര്യത പോലും ചോദ്യചിഹ്നത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഗെഹ്ലോട്ടിന്റെ നീക്കം .

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാവണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് രാജസ്ഥാന്‍ പി സി സി രാഹുല്‍ ഗാന്ധിക്കായി പ്രമേയം പാസാക്കിയത്. പിസിസി പ്രസിഡന്റിനെയും എഐസിസി അംഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം വരുന്ന പാര്‍ട്ടി അധ്യക്ഷനായിരിക്കുമെന്ന കാര്യത്തിലും പി.സി.സി പ്രമേയം പാസ്സാക്കിയതായി രാജസ്ഥാന്‍ മന്ത്രി പ്രതാപ് സിംഗ് കച്ചാരിയവാസ് യോഗത്തിന് ശേഷം പറഞ്ഞു.

രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല പാര്‍ട്ടി ഒറ്റക്കെട്ടാണ് . മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ് പ്രമേയം അവതരിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി പി സി സി കളോട് പ്രമേയം പാസാക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കിയിരുന്നു.

അധ്യക്ഷ തെരഞ്ഞെടുപ്പ് എല്ലാ നടപടികളും പാലിച്ചാകും എന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞിരുന്നു .പിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷനെ ചുമതലപെടുത്തുന്ന പ്രമേയങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പാസാക്കാം എന്നും
ഇക്കാര്യത്തില്‍ പുതിയ അധ്യക്ഷന്‍ തീരുമാനം എടുക്കുമെന്നുംമിസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ മാസം ഇരുപതിനു മുന്‍പായി പ്രമേയം പാസാക്കാനാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 24 മുതല്‍ 30 വരെയാണു സംഘടനാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 17നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 20 ന് മുമ്പായി പ്രമേയം പാസാക്കണമെന്ന് ഹൈക്കമാന്‍ഡ് നിർദ്ദേശമെന്നത് ഏറെ നിർണ്ണായകമാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News