Lakhimpur kheri: ലഖിംപൂർഖേരിയിൽ വീണ്ടും കൊലപാതകം; മാരകായുധങ്ങളുപയോഗിച്ച് യുവാക്കൾ ആക്രമിച്ച യുവതി മരിച്ചു

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ(Lakhimpur kheri) വീണ്ടും കൊലപാതകം(murder).

രണ്ട് യുവാക്കൾ മാരകായുധങ്ങളുമായി ആക്രമിച്ച യുവതി മരിച്ചു. 20 വയസ്സ് മാത്രം പ്രായമുള്ള യുവതിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. പ്രതികളെ അറസ്റ്റ് ചെയ്തു.

രണ്ടു ദിവസം മുൻപാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പതിനഞ്ചും പതിനേഴും വയസ്സുള്ള സഹോദരികളെയാണ് പ്രതികൾ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കിയത്.

പീഡനത്തിന് ഇരയായ ഇരുവരും വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ വിസമ്മതിച്ചു. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.ഈ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുന്നെയാണ് മറ്റൊരു ദാരുണമായ വാർത്തകൂടി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here