Pathanamthitta: ഭാര്യയെ വെട്ടിയത് മകളുടെ മുന്നിൽവച്ച്; കലഞ്ഞൂരിലെ കൊലപാതക ശ്രമം ആസൂത്രിതം

പത്തനംതിട്ട(pathanamthitta) കലഞ്ഞൂരിൽ യുവതിയുടെ കൈവെട്ടിയെ സംഭവം ആസൂത്രിതം. വിദ്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയത്. അടുക്കള(kitchen) വഴിയാണ് ഇയാൾ വീടിനുള്ളിൽ കയറിയത്.

വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്. 5 വയസുള്ള കുട്ടിയുടെ മുന്നിൽ വച്ചാണ് വിദ്യയെ വെട്ടിയത്. പ്രതി സന്തോഷ് സംശയ രോഗിയാണെന്ന് യുവതിയുടെ അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം, വിദ്യയുടെ അറ്റുപോയ കൈകൾ തുന്നിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News