MA Baby: ഭാരത് ജോഡോ യാത്ര കടന്നു പോകുന്നത് സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളൊന്നും ചർച്ച ചെയ്യാതെ; എം എ ബേബി

സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളൊന്നും ചർച്ച ചെയ്യാതെയാണ് ഭാരത് ജോഡോ യാത്ര(bharathjodo yathra) കടന്നു പോകുന്നതെന്ന് സിപിഐ എം(cpim) പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി(ma baby). യാത്ര ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുന്നതെന്നും എം എ ബേബി  കൈരളി ന്യൂസ്നോട് പറഞ്ഞു.

ഗുജറാത്തിലേക്ക് പോകുന്നേയില്ല. കോൺഗ്രസിനെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി ഗൗരവമായ ഒരു പുന്നാരാലോചനയ്ക്ക് മുതിരുന്നതിനുപകരം രാഹുൽഗാന്ധിയെ ഉപയോഗിച്ച് ചില പൊടിക്കൈകൾ നടത്തി പിടിച്ചു നിൽക്കാമെന്നാണ് അവർ കരുതുന്നത്. അത് നടക്കുമോ ഇല്ലായോ എന്നത് കാലം തെളിയിക്കേണ്ടതാണ്.

ജനജീവിത പ്രശ്നവും രാജ്യത്തിൻറെ ജനാധിപത്യ മതേതര ഭാവിയുടെ പ്രശ്നവും ഉന്നയിച്ചുകൊണ്ടുനടക്കുന്ന ദേശീയ വ്യാപകമായ പ്രചാരണ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായിക്കൂടിയാണ് കേരള മുഖ്യമന്ത്രി പിണറയി വിജയൻ കർണാടകയിലെ ബാഗേപളളിയിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here