ഹായ് നല്ല മണം …. ഭക്ഷണത്തിന്റെ മണം പിടിച്ചെത്തി; കെട്ടിടത്തിനകത്ത് കുടുങ്ങി ആന; വീഡിയോ വൈറൽ

ആനക്കഥകള്‍ എന്നും ആളുകള്‍ക്ക് ഹരമാണ്. അത്രയേറെ അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് ആളുകള്‍ ആനകളെ നോക്കി നില്‍ക്കുക. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭക്ഷണത്തിന്റെ മണം പിടിച്ച് ഒരു കെട്ടിടത്തിനകത്ത് കുടുങ്ങിയ ആന പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സാകേത് ബഡോലയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരു ആന ഒരു കെട്ടിടത്തിന്റെ അകത്ത് കകുടങ്ങിയപ്പോള്‍ ഏറെ പ്രയാസപ്പെട്ട് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതാണ് വൈറലായ വീഡിയോയില്‍ ഉള്ളത്. കെട്ടിടത്തിന്റെ അകത്തുനിന്ന് വാതിലിലൂടെ ആന പുറത്തുകടക്കുന്നത് കണ്ടാല്‍ ആരായാലും ആശ്ചര്യപ്പെട്ടുപോകും.

ഇതിനെക്കാള്‍ മെച്ചപ്പെട്ട ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News