തിരുവനന്തപുരം നഗരസഭ പരിധിയിലെ വളർത്തു നായ്ക്കൾക്കായുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി

തിരുവനന്തപുരം നഗരസഭ പരിധിയിലെ വളർത്തു നായ്ക്കൾക്കായുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി…
വട്ടിയൂർകാവ് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ വാക്സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു . നഗരസഭയുടെ കീഴിലെ 15 സെന്ററുകളിൽ വാക്സിനേഷൻ സൗകര്യമുണ്ടാവും.

തെരുവുനായ ശല്യം പരിഹരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമായി. ഇന്നു മുതൽ മൂന്നുദിവസമാണ് നഗരത്തിലെ വളർത്തു നായ്ക്കൾക്ക് വാക്സിൻ നൽകുന്നത്. രാവിലെ 7 മുതൽ 12 വരെ നഗരസഭയുടെ കീഴിലെ 15 സെന്ററുകളിൽ വാക്സിനേഷൻ സൗകര്യമുണ്ടാവും. ഇതിനായ് മൂന്ന് വർഷം വരെ ഗുണഫലം ലഭിക്കുന്ന പതിനായിരം ഡോസ് മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പിനോട് നല്ല രീതിയിലുള്ള പ്രതികരണമാണ് നഗരവാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് മേയർ പറഞ്ഞു.

ഇതോടൊപ്പം തെരുവു നായകൾക്കുള്ള വാക്സിനേഷനും ഈ മാസം 25ന് ആരഭിക്കും. ഇതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിലെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാനാണ് നഗരസഭയുടെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News