Google : എന്‍ജിനീയര്‍ക്ക് ഗൂഗിളില്‍ നിന്ന് വെറുതെ കിട്ടിയത് രണ്ടു കോടിയോളം രൂപ; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

എന്‍ജിനീയര്‍ക്ക് ഗൂഗിളില്‍ നിന്ന് വെറുതെ കിട്ടിയത് 2,50,000 ഡോളര്‍. അമേരിക്കയിലെ യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എന്‍ജീനിയറായ സാം ക്യൂറിക്കാണ് രണ്ടു കോടിയോളം രൂപ ലഭിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. വിവരം ട്വിറ്ററിലൂടെയാണ് ക്യൂറി പങ്കുവെച്ചത്.

താന്‍ ഒരു ഹാക്കറും ബിഗ് ബൗണ്ടി ഹണ്ടറുമാണെന്ന് ട്വിറ്ററില്‍ ക്യൂറി വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അമേരിക്കന്‍ മാധ്യമം എന്‍.പി.ആറിന് നല്‍കിയ പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു.

തനിക്ക് വേണമെങ്കില്‍ പണം ഉപയോഗിക്കാമായിരുന്നെന്നും, എന്തായാലും ഗൂഗിള്‍ അത് തിരിച്ചു എടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കാത്തിരുന്നതെന്നും ക്യൂറി എന്‍.പി.ആറിനോട് പറഞ്ഞു. ഗൂഗിളിനെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങള്‍ക്ക് ഈ പണം തിരിച്ചു വേണ്ടെങ്കില്‍ സാരമില്ല എന്നും ക്യൂറി ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News