മെഡിക്കൽ കോളേജ് അക്രമത്തിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നിയമാനുസൃത നടപടിക്ക് സി.പിഎം എതിരല്ലെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി

മെഡിക്കൽ കോളേജ് അക്രമത്തിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നിയമാനുസൃത നടപടിക്ക് സി.പിഎം എതിരല്ലെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പറഞ്ഞു. ഒറ്റപ്പെട്ട ചില പോലീസ് ഉദ്യോഗസ്ഥർ സർക്കാറിനെ അപകീർത്തിപ്പെടുത്തുന്നു എന്നും ഡി വൈ എഫ് ഐയും സി പി.എമ്മും ഒളിവിൽ പാർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

kasakisthan | കസഖിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താൻ ഇനി മുതൽ പഴയ പേരായ അസ്താന എന്നറിയപ്പെടും

കസഖിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താൻ ഇനി മുതൽ പഴയ പേരായ അസ്താന എന്നറിയപ്പെടും. രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് പുതിയ പേരുമാറ്റം. ഉത്തരവിൽ പ്രസിഡന്റ് കാസിം ജോമാർത് ടോകയേവ് ഒപ്പുവച്ചു. സോവിയറ്റ് യൂണിയനു കീഴിൽ കസഖ്സ്ഥാന്റെ ഭരണത്തലവനായിരുന്ന നൂർ സുൽത്താൻ നാസർബയേവാണു 1991 ൽ സ്വാതന്ത്ര്യം ലഭിച്ചശേഷവും 3 പതിറ്റാണ്ടോളം പ്രസിഡന്റായിത്തുടർന്നത്.

2019 ൽ നാസർബയേവ് പ്രസിഡന്റ് പദമൊഴിഞ്ഞപ്പോൾ ആദരസൂചകമായാണു അസ്താനയുടെ പേരു നൂർ സുൽത്താൻ എന്നാക്കിയത്.1997-ൽ നാസർബയേവാണ് തലസ്ഥാനം അൽമാട്ടിയിൽനിന്ന് അസ്താനയിലേക്ക് മാറ്റിയത്. രാജ്യത്തെ സാമ്പത്തികപ്രതിസന്ധികളെത്തുടർന്ന് ഇക്കൊല്ലമാദ്യമുണ്ടായ ജനകീയപ്രക്ഷോഭം ശമിപ്പിക്കാൻ പേരുമാറ്റമുൾപ്പെടെയുള്ള വിട്ടുവീഴ്ചകൾ തൊകായേവിന് അംഗീകരിക്കേണ്ടിവന്നു.

പ്രസിഡന്റിന്റെ നിലവിലെ അഞ്ചുവർഷ കാലാവധിയാണ് ഭേദഗതിയിലൂടെ രണ്ടുവർഷംകൂടി നീട്ടിയത്. അതേസമയം, തുടർച്ചയായി രണ്ടുവട്ടം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വിലക്കുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel