Governor: ഗവർണർക്ക് മറുപടിയുമായി എംവി ഗോവിന്ദൻ; ഗവർണർ പക്കാ ആർഎസ്എസെന്ന് എംവി ജയരാജൻ

ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നടന്നത് വധശ്രമമല്ല പകരം പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

തരം താഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവർണ്ണർ. അതിന്റെ തെളിവാണ് ആർഎസ്എസ് സർസംഘ ചാലകിനെ കണ്ടതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പൊലീസ് നയം ഇടത് നയത്തിന് വിരുദ്ധമാകുമ്പോൾ അത് ചൂണ്ടിക്കാട്ടും. അതാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണ്ണർ പക്കാ ആർഎസ്എസ്സുകാരനെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഗവർണ്ണർ പദവിയെക്കാൾ ആർ എസ് എസ് ഉപമേധാവി പദവിയാണ് അദ്ദേഹംത്തിന് ചേരുക എന്നും ജയരാജൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News