മാഞ്ചസ്റ്റർ സിറ്റിയിൽ എർലിങ്‌ ഹാലണ്ട്‌ ഗോളടി തുടരുന്നു

മാഞ്ചസ്റ്റർ സിറ്റിയിൽ എർലിങ്‌ ഹാലണ്ട്‌ ഗോളടി തുടരുന്നു. തുടർച്ചയായ ഏഴാംകളിയിലും ലക്ഷ്യം കണ്ട ഈ ഇരുപത്തിരണ്ടുകാരന്റെ മിടുക്കിൽ സിറ്റി വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ മൂന്ന്‌ ഗോളിന്‌ തകർത്തു. ജയത്തോടെ പട്ടികയിൽ ഒന്നാമതും എത്തി. ജാക്ക്‌ ഗ്രീലിഷും ഫിൽ ഫൊദെനുമാണ്‌ സിറ്റിയുടെ മറ്റ്‌ ഗോൾ നേടിയത്‌. പത്തുപേരുമായാണ്‌ വൂൾവ്‌സ്‌ കളി അവസാനിപ്പിച്ചത്‌.

പ്രീമിയർ ലീഗിൽ ഏഴ്‌ കളിയിൽ 11 ഗോളായി ഹാലണ്ടിന്‌. സീസണിൽ ആകെ ഒമ്പത്‌ മത്സരത്തിൽ 14 ഗോളുകൾ. ലീഗിൽ ബൂട്ട്‌ കെട്ടിയപ്പോഴെല്ലാം എതിരാളിയുടെ വല കുലുക്കി. വൂൾവ്‌സിനെതിരെ ആധികാരികമായാണ്‌ സിറ്റി തുടങ്ങിയത്‌. 55–-ാംസെക്കൻഡിൽത്തന്നെ ഗ്രീലിഷ്‌ ലീഡ്‌ സമ്മാനിച്ചു.

കെവിൻ ഡി ബ്രയ്‌നായിരുന്നു അവസരം ഒരുക്കിയത്‌. വൈകാതെ ഹാലണ്ടിലൂടെ സിറ്റി രണ്ടാമതും വൂൾവ്‌സ്‌ വലകണ്ടു. ബെർണാർഡോ സിൽവയായിരുന്നു ഗോളിന്‌ പിറകിൽ. ഇടവേളയ്‌ക്കുമുമ്പ്‌ വൂൾവ്‌സ്‌ പത്തുപേരായി ചുരുങ്ങി. ഗ്രീലിഷിനെ അപകടകരമായി ചവിട്ടിവീഴ്‌ത്തിയതിന്‌ പ്രതിരോധക്കാരൻ നഥാൻ കൊളിൻസിന്‌ നേരിട്ട്‌ ചുവപ്പ്‌ കാർഡ്‌.

രണ്ടാംപകുതിയിൽ പക്ഷേ വൂൾവ്‌സ്‌ ഭേദപ്പെട്ട്‌ പന്തുതട്ടി. ഒത്തിണക്കുമുള്ള ആക്രമണങ്ങൾ പക്ഷേ, സിറ്റി പ്രതിരോധത്തെ മറികടക്കുന്നതായിരുന്നില്ല. റൗൾ ജിമിനെസ്‌ പരിക്കേറ്റ്‌ പുറത്തായതും പുതുതായി ടീമിൽ എത്തിച്ച ദ്യേഗോ കോസ്റ്റ ശാരീരികക്ഷമത തെളിയിക്കാത്തതും വൂൾവ്‌സ്‌ മുന്നേറ്റത്തിന്‌ തിരിച്ചടിയായി. ഡി ബ്രയ്‌നിന്റെ പാസിലാണ്‌ ഫൊദെൻ സിറ്റിയുടെ ജയം ഉറപ്പിച്ചത്‌. ഒക്‌ടോബർ രണ്ടിന്‌ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ്‌ സിറ്റിയുടെ അടുത്ത കളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News