CM : ജനമധ്യത്തില്‍ ജന നായകന്‍; പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടക: മുഖ്യമന്ത്രി

‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടകയെന്ന് കേരള മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍(pinarayi vijayan). ബാഗേപള്ളിയില്‍ ഒത്തുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത കര്‍ണാടകയുടെ പാരമ്പര്യത്തിന് മങ്ങലേല്‍പ്പിക്കുകയാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്സംഘപരിവാര്‍ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നത്’, പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയെ ആദര്‍ശമാക്കി മാറ്റാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് സിപിഎഎഐഎം മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാഗേപ്പള്ളിയില്‍ ഇന്ന് അരലക്ഷംപേരുടെ ബഹുജന റാലിയാണ് സംഘടിപ്പിച്ചത്. ബാഗേപ്പള്ളിയില്‍നിന്ന് മുപ്പതിനായിരം പ്രവര്‍ത്തകര്‍ റാലിക്കെത്തി. 1994ലും 2004ലും സിപിഐ എം നേതാവ് ജി വി ശ്രീരാമ റെഡ്ഡി വിജയിച്ച നിയമസഭാ മണ്ഡലമാണ് ബാഗേപ്പള്ളി.

കോണ്‍ഗ്രസ്, ജനതാദള്‍ പാര്‍ടികള്‍ക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ 32 ശതമാനത്തോളം വോട്ട് സിപിഐ എമ്മിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ചതുഷ്‌കോണ മത്സരത്തില്‍ ബിജെപിക്ക് രണ്ടുശതമാനം വോട്ടാണ് കിട്ടിയത്. സിപിഐ എമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ടുമറിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News