ഓരോ അഭിനേതാക്കളും സിനിമയെ സത്യമുള്ള ജീവിതമാക്കുന്നുണ്ട് കൊത്തില്‍: മധുപാല്‍

ഓരോ അഭിനേതാക്കളും സിനിമയെ സത്യമുള്ള ജീവിതമാക്കുന്നുണ്ട് കൊത്ത് എന്ന സിനിമയില്‍ എന്ന് അഭിനേതാവും സംവിധായകനുമായ മധുപാല്‍. ആസിഫ് അലി ഷാനു എന്ന കഥാപാത്രമായി അഭിനയിക്കുന്നു എന്ന് തോന്നിയതേയില്ല. കേരളത്തില്‍ രാഷ്ട്രീയ ലോകത്ത് കാണുന്ന ഏറ്റവും സത്യമായ ഒരാളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടുകയാണ്. റോഷന്‍ മാത്യുവിന്റെ സുമേഷും ആ ജീവിതവും മനസ്സില്‍ നിറയുന്നുമുണ്ട്.

Performance oriented ആയ ഒരു സിനിമ കുടുംബ ജീവിതത്തിന്റെ അരികുകളിലൂടെ അലിയുന്ന സിനിമ കണ്ണൂര്‍ ഭാഷയുടെ ചേര്‍ത്തണയ്ക്കല്‍ അനുഭവിപ്പിക്കുന്ന സിനിമ ഹേമന്ത് കുമാറിന്റെ നാടകത്തില്‍ നിന്നും ചലച്ചിത്രത്തിന്റെ സ്വാഭാവികതയിലേക്ക് നയിക്കുന്ന ചിത്രം.
ആസിഫ്, റോഷന്‍ മഹാവീര്യര്‍ക്കും തെക്കന്‍ തല്ലിനും ശേഷം നിങ്ങള്‍ ചെയ്ത വേഷങ്ങള്‍ വീണ്ടും അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചലച്ചിത്രം ജീവിതത്തിന്റെ നേര്‍ പകര്‍പ്പ് ആവുന്നത് അത് നമ്മള്‍ നേരിട്ട് അനുഭവിക്കുമ്പോഴാണ്. സിബി സാര്‍ സംവിധാനം ചെയ്ത കൊത്ത് കണ്ടതും കേട്ടതുമൊക്കെയാണെന്ന് തോന്നിപ്പിക്കുമ്പോഴും അത് എത്രമേല്‍ നമ്മള്‍ അറിയുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്. മലയാള സിനിമ കാഴ്ചകളുടെ പുതിയ ലോകം തീര്‍ക്കുകയാണ് അതില്‍ ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ചെയ്യുന്ന സിനിമകളുണ്ടാവുന്നുണ്ട്.

കൊത്ത് ഹൃദയത്തില്‍ തൊടുന്ന സിനിമയാണ്. രാഷ്ട്രീയ സിനിമകള്‍ പലപ്പോഴും വെറുതെ പറഞ്ഞുപോകുന്നത് നമ്മള്‍ കാണാറുണ്ട്. അത് വാക് ഗരിമയും ഏറ്റുമുട്ടലുകളുടേയും കഥയായി അവസാനിക്കാറുമുണ്ട്. എന്നും മനുഷ്യജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സത്യമായ കഥ കണ്ടെത്തുന്ന സിബി സാര്‍ കൊത്തും രാഷ്ട്രീയ കുടുംബങ്ങളില്‍ ഇന്നും കാണുന്ന പകര്‍ച്ച അടയാളപ്പെടുത്തുകയാണ്. ഓരോ കഥാപാത്രവും അരികിലേക്ക് എത്തുന്നു.

ആസിഫ് അലി ഷാനു എന്ന കഥാപാത്രമായി അഭിനയിക്കുന്നു എന്ന് തോന്നിയതേയില്ല. കേരളത്തില്‍ രാഷ്ട്രീയ ലോകത്ത് കാണുന്ന ഏറ്റവും സത്യമായ ഒരാളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടുകയാണ്. റോഷന്‍ മാത്യുവിന്റെ സുമേഷും ആ ജീവിതവും മനസ്സില്‍ നിറയുന്നുമുണ്ട്. ശ്രീലക്ഷ്മി യുടെ അമ്മിണിയേച്ചിയും നിഖിലയും രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ സംവിധായകന്റെ സദുവേട്ടന്‍ എന്ന രാഷ്ട്രീയക്കാരനും ഒരു സ്‌ഫോടനത്തില്‍ മരിച്ചുപോകുന്ന ശിവകുമാറും ഷാനുവിന്റെ കൂട്ടുകാരും ഒരു സീനില്‍ വന്നുപോകുന്ന സുദേവ് അടക്കമുള്ള ഓരോ അഭിനേതാക്കളും സിനിമയെ സത്യമുള്ള ജീവിതമാക്കുന്നുണ്ട്.

Performance oriented ആയ ഒരു സിനിമ കുടുംബ ജീവിതത്തിന്റെ അരികുകളിലൂടെ അലിയുന്ന സിനിമ കണ്ണൂര്‍ ഭാഷയുടെ ചേര്‍ത്തണയ്ക്കല്‍ അനുഭവിപ്പിക്കുന്ന സിനിമ ഹേമന്ത് കുമാറിന്റെ നാടകത്തില്‍ നിന്നും ചലച്ചിത്രത്തിന്റെ സ്വാഭാവികതയിലേക്ക് നയിക്കുന്ന ചിത്രം.
ആസിഫ്, റോഷന്‍ മഹാവീര്യര്‍ക്കും തെക്കന്‍ തല്ലിനും ശേഷം നിങ്ങള്‍ ചെയ്ത വേഷങ്ങള്‍ വീണ്ടും അടയാളപ്പെടുത്തുന്നു.

 ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിഖില വിമലാണ് ചിത്രത്തില്‍ നായിക. റോഷന്‍ മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്ണന്‍ ചിത്രത്തിന്റെ ചിത്രസംയോജനം.

കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News