അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയിയുടെ അനുസ്മരണം സംഘടിപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയിയുടെ അനുസ്മരണം സംഘടിപ്പിച്ചു. കോട്ടയം പ്രസ് ക്ലബ്ബിന്റെയും സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നിലപാടുകളിൽ വെള്ളം ചേർക്കാത്ത മാധ്യമ പ്രവർത്തകനായിരുന്നു KM റോയിയെന്ന് മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു.

കോട്ടയം പ്രസ് ക്ലബ്ബിന്റെയും സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെഎം റോയിയുടെ അനുസ്മരണം സംഘടിപ്പിച്ചത്. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. വിമർശനങ്ങളിലും പരാമർശങ്ങളിലും നീതിപുലർത്താൻ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് ചാഴിക്കാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , മാധ്യമപ്രവർത്തകരായ തേക്കിൻകാട് ജോസഫ്, ഡോക്ടർ മാടവന ബാലകൃഷ്ണപിള്ള, നടുവട്ടം സത്യശീലൻ , ഹക്കീം നട്ടാശ്ശേരി, പഴയിടം മുരളി, സെക്രട്ടറി റോബിൻ തോമസ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News