ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സന്തോഷിനെ ഭാര്യയുടെ വീട്ടിൽ എത്തിച്ചു

പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സന്തോഷിനെ ഭാര്യ വിദ്യയുടെ വീട്ടിൽ എത്തിച്ചു. പോലീസ് തെളിവെടുത്തു. തെളിവെടുപ്പിനിടയിൽ സ്ത്രീകളുൾപ്പെടെയുള്ളവരിൽ നിന്നു ശക്തമായ പ്രതിഷേധം പ്രതിക്കെതിരെ ഉണ്ടായി. അതേസമയം ഭാര്യ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിൽ കയറിയതെന്ന് പ്രതി പോലീസിനു മൊഴി നൽകി.

കടുത്ത പ്രതിഷേധത്തിനിടയാണ് പ്രതി സന്തോഷിനെ തെളിവെടുപ്പനായി വിദ്യയുടെ കലഞ്ഞൂരിലെ വീട്ടിൽ പോലീസ് എത്തിച്ചത്. കൊടുംക്രൂരത ചെയ്ത പ്രതി സന്തോഷിന് യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു.വിദ്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടിയിരുന്ന്. അഞ്ചുവയസ്സുള്ള മകൻറെ മുമ്പിൽവെച്ചായിരുന്ന് സന്തോഷ് വിദ്യയെ ആക്രമിച്ചത്

ഭാര്യ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിൽ കയറിയതെന്ന് പ്രതി പോലീസിനു മൊഴി നൽകി. കൊലപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ മുഖത്ത് ഒഴിക്കാനായി ആസിഡ് കയ്യിൽ കരുതിയിരുന്നു . തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് ഇത് സമ്മതിച്ചു.
സമീപത്തെ വീട്ടിൽ ട്യൂഷൻ എടുത്ത് വരുന്നതിനിടെ വിദ്യയെ വെട്ടാനായിരുന്നു പ്രതിയുടെ ആദ്യ ശ്രമം.

ഇത് നടക്കാതിരുന്നതോടെയാണ് വീട്ടിൽ കയറിയത്. മുൻപും സന്തോഷ് വിദ്യയെ ക്രൂരമായി അക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം വിദ്യയുടെ കൈകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടന്ന സർജറിയിൽ തുന്നി ചേർത്തു.പരിക്കേറ്റ പിതാവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News