ശ്രദ്ധേയമായി കോന്നിയിലെ ലൈഫ് ഡോണേഴ്‌സ് സംഗമം

പത്തനംതിട്ട കോന്നിയിൽ നടന്ന ലൈഫ് ഡോണേഴ്സിന്റെ സംഗമം ശ്രദ്ധേയമായി.മരണ ശേഷം ശരീരം പഠനാവശ്യത്തിന് വിട്ടു നൽകാൻ സമ്മതപത്രം നൽകിയവരുടെ കുടംബ സംഗമം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

സ്വന്തം ശരീരം തന്നെ സമൂഹത്തിനായി വിട്ടു കൊടുക്കാൻ സന്നദ്ധരായവരുടെ കുടംബ സംഗമത്തിനാണ് കോന്നി വേദിയായത്. 145 വ്യക്തികളാണ് ഇതിനോടകം തന്നെ ശരീരദാന സമ്മതപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. പുളുവേലി കുടുംബത്തിലെ 7 അംഗങ്ങളും ഇതിൽ ഉൾപ്പെടും .ലൈഫ് ഡോണേഴ്സിന്റെ സംഗമം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

ശരീരം പഠനാവശ്യത്തിന് വിട്ടുകൊടുക്കാൻ സന്നദ്ധരായവരെയും വേദിയിൽ ആദരിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു .ഈ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പുതിയതായി ശരീരദാന സമ്മതപത്രത്തിൽ ഒപ്പിട്ട വരെ കോന്നി എംഎൽഎ കെ യു ജെനിഷ്കുമാർ ആദരിച്ചു. ശരീര ദാതാക്കുള്ള സർട്ടിഫിക്കറ്റുകൾ പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു വിതരണം ചെയ്തു. ചടങ്ങിൽ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ശ്യാം ലാൽ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here