Kozhikode: വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ സുധീഷ് കുമാര്‍ എന്ന മണ്ണെണ്ണ സുധിയാണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടിലെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ്.

ഫറോക്ക് ചുള്ളിപറമ്പില്‍ മടവന്‍പാട്ടില്‍ അര്‍ജ്ജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെയാണ് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഈ വര്‍ഷം ജനുവരി പത്തിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ കേസ് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയായ സുധി ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീന്‍ മാര്‍ക്കറ്റിനു സമീപത്ത് വച്ച് അര്‍ജ്ജുനനുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

അര്‍ജുനനെ മര്‍ദ്ധിച്ച് അവശനാക്കി സുധി സംഭവസ്ഥലത്ത് കടന്നു കളഞ്ഞു. അബോധാവസ്ഥയിലായ അര്‍ജുനനെ അടുത്ത ദിവസം നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ചികിത്സയിലിരിക്കെ ജനുവരി 19 ന് അര്‍ജുനന്‍ മരണപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോയ സുധി കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയപ്പോഴാണ് പിടിയിലായത്. തമിഴ്‌നാട് ഈറോടിലായിരുന്നു സുധി ഒളിവില്‍ കഴിഞ്ഞത്. അവിടെയും ഇയാള്‍ ഒരു കൊലപാതകം നടത്തിയിരുന്നതായി പോലിസ് പറഞ്ഞു.നിലവില്‍ സുധിഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News