വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴമൊഴി അന്വർത്ഥമാക്കുകയാണ് വടകര ചോറോടുള്ള വ്യാപാരി വി.ടി.കെ വത്സലൻ. പാതയോരത്തെ നെൽകൃഷിയിലൂടെ നൂറുമേനി വിജയം കൊയ്താണ് ചെന്നെെ വ്യാപാരിയായ വത്സലൻ കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്നത് .
ADVERTISEMENT
ചോറോട്-മലോൽമുക്ക്-ഓർക്കാട്ടേരി പാതയിൽ വിലങ്ങിൽതാഴ എത്തിയാൽ റോഡിന്റെ ഒരു വശത്തായി വിളവെടുക്കാൻ പാകമായ നെല്ല് കാണാം. പാതയോരത്ത് നല്ല മണ്ണുള്ള അരമീറ്റർ വീതിയുള്ള സ്ഥലത്താണ് നീളത്തിൽ നെൽകൃഷി. കൃഷിയോട് വലിയ താത്പര്യമുള്ള വ്യാപാരിയായ വത്സലൻ്റെതാണ് കരനെൽകൃഷി. ഇതേ സ്ഥലത്ത് കൊവിഡ് ലോക്ഡൗൺ സമയത്ത് പച്ചക്കറി കൃഷി നടത്തി നൂറ് മേനി വിളവെടുത്തു. ഇതേതുടർന്നാണ് എന്തുകൊണ്ട് നെൽകൃഷി ചെയ്തുകൂടാ എന്ന ചിന്തയിലേക്ക് നയിച്ചത്.
ഉമ നെല്ലിനം കൃഷിക്കായി തിരഞ്ഞെടുത്തു. ആവശ്യമായ സമയത്ത് രണ്ട് നേരവും നനച്ചു കൊണ്ടാണ് വത്സലൻ കൃഷി സംരക്ഷിച്ചത്.ഇതുവഴി കടന്നുപോകുന്നവരെല്ലാം കൗതുകത്തോടെ നെൽകൃഷി നോക്കി കാണുന്നു. പാടങ്ങളും നെൽകൃഷിയും കുറഞ്ഞ് വരുന്ന സമയത്ത് ഇത്തരം പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വത്സലൻ മൂന്നോട്ടുവെക്കുന്ന കൃഷിരീതി പ്രതീക്ഷ നൽകുകയാണ് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.