ഷൂട്ടിന് വേണ്ടി പോകുമ്പോൾ ടൂർ പോകുന്ന പോലെ , ഡാൻസിന് പോകുമ്പോൾ എക്‌സാമിന് പോകുന്ന പോലെ ..ടോവിനോ തോമസ് മനസ്സ് തുറക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട ടോവിനോ തോമസ് നായകനായ തല്ലുമാല ചിത്രം കാണാത്തവർ കുറവായിരിക്കും . ചിത്രത്തിൽ ന്യൂ ജെൻ സ്റ്റൈലിൽ പറയുകയാണെങ്കിൽ മരണ മാസ് ആയിയാണ് ടോവിനോ നൃത്തച്ചുവടുകൾ വെച്ചത് .എനിക്ക് ഡാൻസിനേക്കാൾ ഇഷ്ട്ടം സിനിമയാണ് , സിനിമക്ക് വേണ്ടി ചിലപ്പോൾ ഡാൻസ് കളിച്ചേക്കാം , അത്രയേയുള്ളൂ എന്ന് പറഞ്ഞ നടനാണ് ടോവിനോ . അതെ ടോവിനോയാണ് ഇപ്പോൾ തല്ലുമാലയിൽ തകർത്ത് ഡാൻസ് കളിച്ച് പ്രേക്ഷകരെ ഞെട്ടിച്ചത് .തല്ലുമാല വിശേഷങ്ങളും ഡാൻസ് പഠിച്ച കഥകളും കൈരളി ടി വി ക്ക് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് നടൻ ടോവിനോ .

മുഹ്സിനും റഹ്‌മാനുമാണ് എന്നോട് സിനിമയിൽ ഡാൻസ് ഉള്ള വിവരം പറയുന്നത് . അവർക്ക് അത് പറയാൻ എളുപ്പമായിരിക്കും , പക്ഷെ എനിക്ക് ഞാൻ കളിച്ചാൽ അത് വൃത്തിയുണ്ടാകുമോ എന്ന പേടിയായിരുന്നു . അങ്ങനെ ടെൻഷൻ അടിച്ച എന്നോട് അതൊക്കെ ഞങ്ങൾക്ക് വിട്ടേക്ക് , ശരിയാക്കാം എന്ന് പറഞ്ഞ് കോൺഫിഡൻസ് തന്നത് അവരാണ് .അതാണ് എന്റെ മോട്ടിവേഷൻ . അവർ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കളയരുതല്ലോ . അങ്ങനെയാണ് ഞാൻ ഡാൻസ് പഠിക്കുന്നത് .

തല്ലുമാല ഷൂട്ടിങ് സമയത്തെ വിശേഷങ്ങൾ ചോദിച്ചപ്പോൾ സത്യത്തിൽ ഞങ്ങൾക്ക് കൂട്ടുകാരായി അഭിനയിക്കേണ്ടി വന്നിട്ടില്ല ജീവിക്കുകയായിരുന്നു എന്നായിരുന്നു ടോവിനോയുടെ മറുപടി . അതോടൊപ്പം കൂട്ടുകാർക്കൊപ്പം ഷൂട്ടിങ് സമയത്ത് ഉണ്ടായ രസകരമായ അനുഭവങ്ങളും ചിരിച്ചുകൊണ്ട് ടോവി പറഞ്ഞു .ടോവി ഡാൻസ് പ്രാക്റ്റിസ് ചെയ്യുന്നതും ഹാർഡ് വർക്ക് ചെയ്യുന്നതും ഞങ്ങൾ നേരിട്ട് കണ്ടതാണ് എന്നാണ് ലുക്മാൻ ടോവിക്കൊപ്പം പറഞ്ഞത് .

കൂട്ടത്തിൽ ചിരി പരത്തിയ മറ്റൊരു കാര്യം ടോവിയുടെ ഷൂട്ടിങ് കോമഡി ആയിരുന്നു . നോർമൽ ഷോർട്ട്സിനെല്ലാം ക്ലാസ് ഉണ്ടെങ്കിലും കോളേജിൽ പോയി ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാർക്കൊപ്പം ടൂർ പോകുന്ന പോലെ ആണ് , അത് എൻജോയ്മെന്റ് ആണ് ..എന്നാൽ ഡാൻസ് ഷൂട്ടിങ് ഉള്ള ദിവസം പരീക്ഷക്ക് പോകുന്ന പോലെ ആയിരുന്നു എനിക്ക് .ടോവി പറഞ്ഞു .

ഫയ്‌റ്റിങ്‌ സീൻ ആവുമ്പൊ കുറച്ച് കൂടി എളുപ്പമാണ് , എല്ലാവരും ഒരേ സ്റ്റെപ്പ് ഇടണ്ടല്ലോ , ഡാൻസ് ആവുമ്പൊ എല്ലാവരും ഒരുപോലെ കളിക്കണം എന്നും ചിരിച്ചുകൊണ്ട് ടോവിനോ കൂട്ടി ചേർത്തു .

ന്നാ താൻ കേസ് കൊട് ചിത്രത്തിലെ ചാക്കോച്ചന്റെ ഡാൻസിനെ പറ്റി ചോദിച്ചപ്പോൾ അത് ചാക്കോച്ചൻ എന്റെ പൊന്നെ ..ഡാൻസ് അറിയാത്ത ഞാൻ എവിടെ കിടക്കുന്നു എന്നായിരുന്നു ടോവിനോയുടെ മറുപടി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News