Mammootty: ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ? ഒടുവില്‍ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

‘ബിലാല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍.

‘ബിലാലി’ല്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുവെന്ന അഭ്യൂഹം താനും കേട്ടിട്ടുണ്ട്. എന്നാല്‍ അത് എവിടെനിന്ന് വരുന്നതാണ് എന്ന് അറിയിച്ചില്ല. തന്റെ അച്ഛന്റെ വിജയകരമായ ഒരു സിനിമയുടെ തുടര്‍ച്ചയാണ് ഇത്.

അതിനാല്‍ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രമേ ഇത് സംഭവിക്കൂ( വെള്ളിത്തിരയിിലെ ഒന്നിക്കല്‍). ഇതിനെ കുറിച്ച് അഭിപ്രായം പറയാന്‍ യോജിച്ച ആളുകള്‍ സംവിധായകനും തിരക്കഥാകൃത്തുമാണ്. അത് സംഭവിക്കുകയാണെങ്കില്‍ മഹത്തരമായിരിക്കും. ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ എന്നും ദുല്‍ഖര്‍ പറഞ്ഞു.

 ആര്‍ ബല്‍ക്കിയുടെ സംവിധാനത്തില്‍ പുറത്തുവരാനിരിക്കുന്ന ചുപ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ബോളിവുഡ് ലൈഫ് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here