PKS: പി കെ എസ് സംസ്ഥാന ജാഥയ്ക്ക് വയനാട് ജില്ലയില്‍ ആവേശകരമായ സ്വീകരണം

പി കെ എസ് സംസ്ഥാന ജാഥയ്ക്ക് വയനാട് ജില്ലയില്‍ ആവേശകരമായ സ്വീകരണം. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മാനന്തവാടിയില്‍ റാലിയും പൊതുസമ്മേളനവും നടന്നു.

വ്യാഴാഴ്ച കാസര്‍കോട് നിന്ന് ആരംഭിച്ച ജാഥ കണ്ണൂര്‍ പര്യടനത്തിന് ശേഷമാണ് ജില്ലയില്‍ പ്രവേശിച്ചത്.
ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.താമരശ്ശേരിയിലാണ് ആദ്യ സ്വീകരണം.

ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കുക, സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുക, എല്ലാവര്‍ക്കും വീട് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ.സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായാണ് വാഹന ജാഥ സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറിയും മുന്‍ എം.പി.യുമായ അഡ്വ. കെ. സോമപ്രസാദാണ് ജാഥാ ക്യാപ്റ്റന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News