സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാഷ്ട്രീയ വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ക്ക് ഇടത് നേതാക്കളുടെ മറുപടി

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാഷ്ട്രീയ വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടത് നേതാക്കളുടെ മറുപടി. തെളിവുണ്ടെങ്കില്‍ ഗവര്‍ണര്‍ അത് ഹാജരാക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.ഇത് രാജഭരണമല്ല ജനാധിപത്യമാണെന്ന കാര്യം ഗവര്‍ണര്‍ ഓർക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാഷ്ട്രീയ വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ മറുപടി നൽകി . തെളിവുകളുണ്ടെങ്കിൽ കൊണ്ടുവരട്ടെയെന്നും, കണ്ണൂർ ചരിത്ര കോണ്‍ഗ്രസിൽ നടന്നത് വധശ്രമമല്ല, പ്രതിഷേധമാണെന്നും ഗോവിന്ദൻമാസ്റ്റർ കണ്ണൂരിൽ പറഞ്ഞു.

ഗവർണർ പദവി ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനമാണെന്നും ഇപ്പോൾ അതിന്‍റെ അവശ്യം ഉണ്ടോ എന്ന് ചിന്തിക്കണമെന്നുമായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം. നിയമസഭ പാസാക്കിയ നിയമം ഗവർണർ പരിശോധിക്കാന്‍ മാറ്റി വെച്ചുകൊണ്ടിരിക്കുകയാണ് . ഇത് രാജഭരണമല്ല ജനാധിപത്യമാണെന്ന് അദ്ദേഹം ഓർക്കണം കാനം കൂട്ടിച്ചേര്‍ത്തു.

RSS പ്രവര്‍ത്തകന്‍റെ വീട്ടിൽ പോയി മോഹൻ ഭഗവദിനെ കണ്ട ഗവര്‍ണര്‍ സകല പ്രോട്ടോക്കോളുകളും ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ എ.കെ ബാലൻ നാളിത് വരെയായി പല പ്രഗത്ഭരും കേരളത്തില്‍ ഗവര്‍ണരായി വന്ന് പോയിട്ടും ഇതുവരെ ആരും ചെയ്യാത്ത കാര്യമാണ് ഇപ്പോഴത്തെ ഗവർണർ ചെയ്തതെന്നും തികച്ചും പ്രകോപനം ഉണ്ടാകുന്ന പരാമർശങ്ങളാണ് നിരന്തരം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here