പഞ്ചാബ് വിദ്യാര്‍ഥി പ്രതിഷേധം; മറ്റ് വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല; പ്രചാരണം തെറ്റെന്ന് ചണ്ഡിഗഡ് സര്‍വ്വകലാശാല.

ചണ്ഡിഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ വിശദീകരണവുമായി സര്‍വ്വകലാശാല. വിദ്യാര്‍ത്ഥികളുടെ ദൃശ്യം പകര്‍ത്തിയിട്ടില്ലെന്ന് ചണ്ഡിഗഡ് സര്‍വ്വകലാശാല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സര്‍വ്വകലാശാലയ്ക്ക്് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. ഹോസ്റ്റലില്‍ ഒപ്പമുള്ളവരുടെ സ്വകാര്യദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നും ആണ്‍സുഹൃത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല. അത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ല.വിദ്യാര്‍ത്ഥിനി സ്വന്തം സ്വകാര്യ വീഡിയോയാണ് സുഹൃത്തിന് അയച്ചത്. അതിനാല്‍ പ്രചാരണം തെറ്റാണെന്നാണ് സര്‍വ്വ കാലശാലയുടെ വാദം. ആരും ആത്മഹത്യ ശ്രമം നടത്തിയിട്ടില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധo തുടരുകയാണ്. അതേസമയം വിഷയത്തില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു. വ്യാജ വാര്‍ത്തകളും, ട്വീറ്റുകളും ഒഴിവാക്കണം എന്നും ഭഗവന്ത് മാന്‍ അറിയിച്ചു.നടന്ന സംഭവം ലജ്ജാവഹം എന്നും ഗുരുതരം എന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സും വിദ്യാര്‍ത്ഥികളോട് സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News