മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍ . ആദ്യ വിശുദ്ധ കുര്‍ബാന സെപ്റ്റംബര്‍ 20ാം തീയതി ചൊവ്വാഴ്ച.

ഗോള്‍ഡ് കോസ്റ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍ നിലവില്‍ വന്നു . പരുമല തിരുമേനിയുടെ നാമധേയത്തിലുള്ളതാണ് പുതിയ കോണ്‍ഗ്രിഗേഷന്‍. ആദ്യ കുര്‍ബ്ബാന ഗോള്‍ഡ് കോസ്റ്റിലെ അപ്പര്‍ കൂമറ ആഗ്‌ളിക്കന്‍ ദേവാലയത്തില്‍ വച്ച് ഇടവക മെത്രാപോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്‌കൊറോസിന്റെയും നവാഭിഷിക്തനായ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും .

പരുമല തിരുമേനിയുടെ പേരില്‍ ക്യുന്‍സ്ലാന്‍ഡ് സംസ്ഥാനത്തെ ആദ്യ ദേവാലയം ആണ് ഗോള്‍ഡ് കോസ്റ്റില്‍ നിലവില്‍ വരുന്നത്. സെപ്റ്റംബര്‍ 20 ന് ചൊവ്വാഴ്ച വൈകുന്നേരം ആറിന് കുര്‍ബാന ആരംഭിക്കുമെന്ന് ഇടവക വികാരി ഫാ: ഷിനു ചെറിയാന്‍ വര്‍ഗീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here