രാത്രിയില്‍ ചപ്പാത്തിക്കൊപ്പം പൊരിച്ച ചിക്കന്‍ ഫ്രൈ തയാറാക്കാം

ചിക്കൻ  എങ്ങനെ പാകം ചെയ്താലും എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിക്കൻ ഫ്രൈ ആണെങ്കിൽ പറയുകയുംവേണ്ട. രുചിയൂറും ചിക്കൻ ഫ്രൈ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ചിക്കൻ                                                                 1/2 കിലോ
ജിഞ്ചർ ഗാർളിക് പേസ്റ്റ്                                     2 ടേബിൾ സ്പൂൺ
മുളകുപ്പൊടി                                                        1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി                                               1 ടേബിൾ സ്പൂൺ
മഞ്ഞപൊടി                                                          1/2 ടേബിൾ സ്പൂൺ
മല്ലിപൊടി                                                             2 ടേബിൾ സ്പൂൺ
നാരങ്ങാനീര്                                                         2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ                                                           1 കപ്പ്
ഉപ്പ്                                                                            ആവശ്യത്തിന്

ചിക്കൻകഷ്ണങ്ങൾ നല്ലതുപോലെ കഴുകി വ‍ൃത്തിയാക്കി അതിലേക്ക് 1ടേബിൾ സ്പൂൺ മുളകുപ്പൊടിയും 1ടേബിൾ സ്പൂൺ കുരുമുളകുപൊടിയും  2 ടേബിൾ സ്പൂൺ മല്ലിപൊടിയും 2 ടേബിൾ സ്പൂൺ നാരങ്ങാനീരും 2 ടേബിൾ സ്പൂൺ ഡബിൾ ഹോഴ്സ് ജിഞ്ചർ ഗാർളിക് പേസ്റ്റും ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ചെടുക്കാം.

ചേരുവകളെല്ലാം ചിക്കന്‍ കഷ്ണത്തിൽ നന്നായി പിടിക്കാനായി മാറ്റി വയ്ക്കാം. ശേഷം ഗ്യാസ് അടുപ്പിൽ പാൻ വച്ച് ചൂടാക്കി അതിലേയ്ക്ക് 1കപ്പ് വെളിച്ചെണ്ണ ചേർക്കാം. വെളിച്ചെണ്ണ നന്നായി തിളക്കുമ്പോള്‍ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻകഷ്ണങ്ങൾ  ഓരോന്നായി വറുത്തുകോരാം.

ചിക്കൻകഷ്ണം വെന്ത് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ മറുവശം തിരിച്ചിടാം.  ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചിയൊരുമിക്കുന്ന ചിക്കൻ ഫ്രൈ  ചുരുങ്ങിയ നേരംകൊണ്ട് തയാറാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News