Dulkhar Salman: കുറേ നാള് കൂടി മുണ്ട് ഉടുക്കാന്‍ പറ്റിയെന്ന് ദുല്‍ഖര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തിരുവനന്തപുരത്ത് ഓണാഘോഷ സമാപനസമ്മേളനത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ കുറച്ച് വാക്കുകളാണ്. ഇത്രയും നേരം തിരുവനന്തപുരത്ത് സമയം ചെലവാക്കാന്‍ ഇതിനു മുന്നേ എനിക്കൊരു അവസരം ലഭിച്ചിരുന്നില്ല എന്നും അതിന് ഒരു അവസരം തന്ന സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ഒരുപാട് നാളുകള്‍ക്ക് ശേഷം ഇതുപോലൊരു വേദിയില്‍ മുണ്ടുടുക്കാന്‍ കൂടി എനിക്ക് അവസരം കിട്ടിയിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് കൊല്ലങ്ങളായി നമ്മള്‍ ഇതുപോലെ ഒന്ന്‌ചേരുകയോ ഓണം ആഘോഷിക്കുകയോ ചെയ്തിട്ടില്ല. പ്രളയത്തിനും കൊവിഡിനും ശേഷം നമ്മള്‍ ഇത്രയും വലിയ ഒരു ആഘോഷം നടത്തിയിരിക്കുകയാണ്.

നീണ്ട ഒരു ഇടവേളയ്ക്ക് ശോഷം വീണ്ടും എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഉത്സവമാണ് ഓണം. കേരളത്തിലായാലും പുറത്തായാലും എല്ലാ മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ് ഓണം.കേരളത്തിന് പുറത്തുള്ള എനിക്കറിയാംവുന്ന ഒരുപാട് സുഹൃത്തുക്കള്‍ സദ്യ കഴിയുകയും പുതിയ ഡ്രസ്സുകള്‍ ധരിക്കുന്ന ദിവസം കൂടിയാണിത്.

തിരുവനന്തപുരത്തില്‍ ഇതുപോലെ ഒരു ഇവന്റ് നടത്താന്‍ മുന്നിട്ടു നില്‍ക്കുന്ന കേരള ടൂറിസത്തിന് ഒരുപാട് നന്ദിയുണ്ടെന്നും തിരുവനന്തപുരവും തിരുവനന്തപുരത്തുകാരും അടിപൊളിയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഓണത്തിന് തിരുവനന്തപുരത്ത് ഒരുക്കുന്ന ലൈറ്റുകള്‍ ഏറ്റവും മനോഹരമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News