‘ഗവര്‍ണര്‍ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗവര്‍ണ്ണര്‍ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.തെളിവ് പുറത്ത് വിടുമെന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പില്‍ ഉല്‍ക്കണ്ഠയില്ലെന്നും തെളിവ് കൊണ്ടുവന്നാല്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇടത് പക്ഷ വിരുദ്ധ ചേരിയിലാണ് ഗവര്‍ണ്ണര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും
സി പി ഐ എം സംസ്ഥാന സെക്രട്ടറി ചൂണ്ടി.

കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാറിനെ തകര്‍ക്കാന്‍ ഇടത് വിരുദ്ധരെല്ലാം ഒറ്റക്കെട്ടായി അണി നിരന്നിരിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ആ ഇടത് വിരുദ്ധ ചേരിയിലാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍ നിലയുറപ്പിച്ചിരിക്കുന്നത്.ഗവര്‍ണ്ണറുടെ ഭീഷണിയില്‍ ഭയപ്പെടുന്നവരല്ല ഇടത് പക്ഷമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഗവര്‍ണ്ണര്‍ പറയുന്ന തെളിവ് കൊണ്ടു വന്നാല്‍ അപ്പോള്‍ മറുപടി നല്‍കും

വായില്‍ തോന്നിയത് എന്തും വിളിച്ച് പറയുകയാണ് ഗവര്‍ണ്ണര്‍.സമചിത്തതയില്ലാതെയാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്ക് സംശയം തോന്നിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു

മൂന്ന് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് ചരിത്ര കോണ്‍ഗ്രസ്സിലെ പ്രതിഷേധം വധശ്രമമായി ഗവര്‍ണ്ണര്‍ തോന്നിയത്.എന്തിനാണ് പരാതി നല്‍കാതെ ഇത്രയും കാലം കാത്തിരുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

കണ്ണൂര്‍ പയ്യന്നൂരില്‍ കേരള കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here