വന്യജീവി ആക്രമണം; മരണമടഞ്ഞവരുടെ കുടുംബത്തെയും പരുക്കു പറ്റിയവരെയും ചേര്‍ത്ത് പിടിച്ച് സംസ്ഥാന സര്‍ക്കാര്‍

വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തെയും പരുക്കു പറ്റിയവരെയും ചേര്‍ത്ത് പിടിച്ച് സംസ്ഥാന സര്‍ക്കാര്‍. വന്യജീവി ആക്രമണത്തിലെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സര്‍ക്കാര്‍ വിതരണം ചെയ്തത് 48 കോടി 60 ലക്ഷം രൂപ. പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ ഉള്‍പ്പടെ ധനസഹായം ലഭിച്ചവരില്‍പ്പെടുന്നുണ്ട്.

വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റവരുടെയും ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന്റെയും വേദന തിരിച്ചറിഞ്ഞ് ഒപ്പം ചേര്‍ത്ത് നിര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങായതിന്റെ കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്. 2016 ആഗസ്റ്റ് മുതല്‍ 2021 ജൂലൈ വരെ സംസ്ഥാനത്ത് 735 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. ഇവരുടെ കുടുംബത്തിനും, മറ്റ് പരുക്കേറ്റവര്‍ക്കുമായി ഇക്കാലയളവില്‍ 48 കോടി 60 ലക്ഷത്തി 16,528 രൂപയാണ് സര്‍ക്കാര്‍ വിതരണം ചെയ്തതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.

വന്യ ജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സ്ഥായിയായ അംഗഭംഗം വന്നവര്‍ക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയുമാണ് വിതരണം ചെയ്ത് വരുന്നത്.പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ ഉള്‍പ്പടെ ധനസഹായം ലഭിച്ചവരില്‍പ്പെടുന്നുണ്ട്. വനത്തിന് പുറത്തുവെച്ചാണ് പാമ്പുകടിയേറ്റ് മരിക്കുന്നതെങ്കില്‍ അവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിവരുന്നതെന്നും വനം വന്യജീവി വകുപ്പില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല

2021 – 2022 കാലയളവിലാണ് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്.12 കോടി 53 ലക്ഷത്തി 82,956 രൂപ. തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളിലും 9 കോടിയോളം രൂപ ധനസഹായമായി നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News