Kothamangalam: പോക്‌സോ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇതര ംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഷദാബ് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

മൂന്നാഴ്ച മുന്‍പായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ഷദാബ് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഷദാബ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുപിയിലെത്തിയ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.

നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചു കൊന്നു

നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചു കൊന്നു. കായം കുളം കൃഷ്ണപുരത്ത് ഷൗക്കത്തിന്റെ വീട്ടിലെ രണ്ട് ആടുകളും രണ്ടു കോഴികളുമാണ് ചത്തത്.

വൈകിട്ടാണ് സംഭവം. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാര് കാണുന്നത് 10 ഓളം വരുന്ന നായ്ക്കൂട്ടത്തെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News