വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍; ഗവര്‍ണര്‍ പറയുന്നതിന് ഉടനടി മറുപടിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രാഷ്ട്രീയ വിമര്‍ശനം തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ( Arif Muhammed Khan)  അസാധാരണ നീക്കവുമായി വീണ്ടും രംഗത്ത്. ഇന്ന് രാവിലെ 11.30 ന് രാജ് ഭവനില്‍ ഗവര്‍ണര്‍ വാർത്ത സമ്മേളനം വിളിച്ചു.

എന്നാല്‍ ഗവര്‍ണര്‍ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ ( M V Govindan Master)  തെളിവുകളുണ്ടെങ്കിൽ ഗവര്‍ണര്‍ കൊണ്ടുവരട്ടെയെന്നും ഉടനടി മറുപടി നല്‍കുമെന്നും കണ്ണൂരിൽ പറഞ്ഞു. , കണ്ണൂർ ചരിത്ര കോണ്‍ഗ്രസിൽ നടന്നത് വധശ്രമമല്ല, പ്രതിഷേധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഗവർണർ പദവി ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനമാണെന്നും ഇപ്പോൾ അതിന്‍റെ അവശ്യം ഉണ്ടോ എന്ന് ചിന്തിക്കണമെന്നുമായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം. നിയമസഭ പാസാക്കിയ നിയമം ഗവർണർ പരിശോധിക്കാന്‍ മാറ്റി വെച്ചുകൊണ്ടിരിക്കുകയാണ് . ഇത് രാജഭരണമല്ല ജനാധിപത്യമാണെന്ന് അദ്ദേഹം ഓർക്കണം കാനം കൂട്ടിച്ചേര്‍ത്തു.

RSS പ്രവര്‍ത്തകന്‍റെ വീട്ടിൽ പോയി മോഹൻ ഭഗവദിനെ കണ്ട ഗവര്‍ണര്‍ സകല പ്രോട്ടോക്കോളുകളും ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ എ.കെ ബാലൻ നാളിത് വരെയായി പല പ്രഗത്ഭരും കേരളത്തില്‍ ഗവര്‍ണരായി വന്ന് പോയിട്ടും. ഇതുവരെ ആരും ചെയ്യാത്ത കാര്യമാണ് ഇപ്പോഴത്തെ ഗവർണർ ചെയ്തതെന്നും തികച്ചും പ്രകോപനം ഉണ്ടാകുന്ന പരാമർശങ്ങളാണ് നിരന്തരം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം ഗവര്‍ണര്‍ക്ക് പിന്തുണ അറിയിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി പി ഐ എം നേതാക്കള്‍ ഗവര്‍ണറെ ഭയപ്പെടുത്തേണ്ടെന്നും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News