Attappadi Madhu : അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജികളിൽ വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി  ഇന്ന് വിധി പറയും.  വിചാരണ കോടതി ഉത്തരവ് ഹൈ കോടതി നേരത്തെ  സ്റ്റേ ചെയ്തിരുന്നു.

 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി വിധിയ്ക്കെതിരെയാണ്  പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം കീഴ്‌ക്കോടതി എങ്ങനെ റദ്ദാക്കുമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.

എന്തടിസ്ഥാനത്തിലാണ് പ്രതികളുടെ ജാമ്യം  റദ്ദാക്കാൻ സാധിക്കുകയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നത് . നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണു പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽനിന്നു ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News