എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്

ബ്രിട്ടന്റെ 70 വര്‍ഷത്തെ ഭരണത്തിനുശേഷം അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാരം 10 ദിവസത്തെ ദുഃഖാചരണത്തിനുശേഷം പൂര്‍ണ ഔദ്യോ​ഗിക ബഹുമതികളോടെ തിങ്കളാഴ്ച നടക്കും. സ്കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലാണ് രാജ്ഞി അന്തരിച്ചത്.

വെസ്റ്റ് മിൻസ്റ്റര്‍ ആബെയില്‍ നടക്കുന്ന സംസ്കാരച്ചടങ്ങില്‍ ചാള്‍സ് മൂന്നാമനും മറ്റ് കുടുംബാം​ഗങ്ങളും ലോകനേതാക്കളുമടക്കം രണ്ടായിരത്തില​ധികം പേര്‍ പങ്കെടുക്കും. രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ സന്നാഹമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈ ഡന്‍, സ്പെയിനിലെ രാജാവ് ഫിലിപ് ആറാമന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനോസ് തുടങ്ങിയവര്‍ ലണ്ടനില്‍ എത്തി.

സംസ്‌കാരച്ചടങ്ങുകളുടെ ഒരുക്കങ്ങൾക്കായി തിങ്കള്‍ പ്രാദേശികസമയം രാവിലെ 6.30ന് സന്ദര്‍ശകരെ ഒഴിവാക്കും. ചടങ്ങുകള്‍ക്കൊടുവില്‍ രണ്ടുമിനിറ്റ് മൗനം ആചരിക്കും. പ്രാദേശിക സമയം 12.15ന് വെല്ലിങ്ടണ്‍ ആര്‍ച്ചിലേക്ക് കുതിരവണ്ടിയില്‍ ശവപ്പെട്ടിയും വഹിച്ചുള്ള വിലാപയാത്ര തുടങ്ങും. വിന്‍ഡ്സര്‍ കൊട്ടാരത്തിലെ സെയ്ന്റ് ജോര്‍ജ് ചാപ്പലില്‍ മൃതദേഹം അടക്കം ചെയ്യും. ശവസംസ്കാര ചടങ്ങില്‍ സമ്പൂര്‍ണ നിശ്ശബ്ദതയ്ക്കുവേണ്ടി

ഹീത്രോവിമാനത്താവളത്തിലെ നൂറിലധികം വിമാന സര്‍വീസ് റദ്ദാക്കി. സംസ്കാരച്ചടങ്ങുകളുടെ തത്സമയ സംപ്രേഷണം 125 തിയറ്ററിലും ബ്രിട്ടനിലെ എല്ലാ പാര്‍ക്കുകളിലുമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News