
കോട്ടയം പാമ്പാടിയിൽ ഏഴു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച്ച വൈകിട്ടാണ് പാമ്പാടി ഏഴാംമൈലിൽ ഏഴു പേരെ നായ ആക്രമിച്ചത്. പുരയിടത്തിലും വീട്ടിലും കയറി ആളുകളെ കടിച്ച നായ പിന്നീട് ചത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് പാമ്പാടി ഏഴാംമൈലിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എഴുപേരെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ നായ്ക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ് പ്രദേശവാസി സുമി വർഗീസിൻ്റെ ചൂണ്ടുവിരൽ ഭാഗികമായി തകർന്നിരുന്നു. വിരൽ പാതി അറ്റ നിലയിൽ സുമിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക്
വിധേയമാക്കിയിരുന്നു. സുമിയുടെ ശരീരത്തിൽ 38 ഓളം കടിയാണേറ്റത്. പാറക്കൽ വീട്ടിൽ നിഷാ സുനിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം ഉണ്ടായി.
നിഷയും ശരീരത്തിലും 38 ഇടങ്ങളിലാണ് നായ കടിച്ചത്. സുമിയെ നായ കടിച്ച സി.സി.ടി.വി ദ്യശ്യവും പുറത്ത് വന്നിരുന്നു. ഇവർക്കൊപ്പം കടിയേറ്റ് അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here