
കെഎം ഷാജിക്ക് ( K M Shaji ) തിരിച്ചടി, പാണക്കാട്ടേക്ക് വിളിപ്പിച്ച് ലീഗ് നേതൃത്വം. വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ കെഎം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. രാവിലെ പത്തരയ്ക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്താനാണ് നിര്‍ദേശം.
പൊതുവേദിയിൽ പാർട്ടിക്കെതിരെ പരോക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച കെ എം ഷാജിക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ആക്റ്റിംഗ് ജനറൽ സെക്രട്ടറി പി എം എ സലാം നേരത്തെ രംഗത്തെത്തിയിരുന്നു. സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം പോരാട്ടത്തിൽ മരിച്ചു വീണാൽ ഷഹീദിന്റെ കൂലി കിട്ടുമെന്ന് കരുതണ്ട. അങ്ങനെ വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും പി എം എ സലാം വിമർശിച്ചു. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ ആണെന്നായിരുന്നു ഷാജിയുടെ പരാമർശം.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ നേതാക്കൾ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് കെഎം ഷാജി പൊതുവേദികളില്‍ പ്രസംഗിക്കുന്നത്.
ലീഗിനെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും കെഎം ഷാജി പതിവായി പ്രസംഗിക്കുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ഷാജി ശ്രമിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here