ഇത് ചരിത്രം; ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി ഏതൻ എൻവനേരി

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി അഴ്‌സണലിന്റെ ഏതൻ എൻവനേരി. 15 വയസ്സും 181 ദിവസവുമാണ്‌ ഇംഗ്ലണ്ടിൽനിന്നുള്ള മധ്യനിരക്കാരന്റെ പ്രായം.

ലിവൾപൂളിന്റെ ഹാർവി എലിയറ്റിന്റെ (16 വയസ്സ്‌) റെക്കോഡ്‌ തിരുത്തി. 2019ൽ ഫുൾഹാമിനെതിരെ ഇറങ്ങുമ്പോൾ 16 വർഷവും 30 ദിവസവുമായിരുന്നു എലിയറ്റിന്റെ പ്രായം.

കളിയവസാനം പകരക്കാനായാണ്‌ എൻവനേരി കളത്തിലെത്തിയത്‌. 2007ലാണ് എൻവനേരി ജനിച്ചത്. അഴ്സണലിന്റെ യൂത്ത് ടീമുകൾക്കായി മികവ് കാട്ടി. പതിനാലാം വയസ്സിൽ ഇംഗ്ലണ്ട് അണ്ടർ 16 നിരയിലും ഇടംപിടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here