ചണ്ഡീഗഡ് വിദ്യാര്‍ത്ഥി പ്രതിഷേധം; 2 ഹോസ്റ്റല്‍ വാര്‍ഡന്മാരെ സസ്‌പെന്‍ഡ് ചെയ്തു

ചണ്ഡിഗഢ് സ്വകാര്യ സര്‍വ്വകലാശാലാ ഹോസ്റ്റലിലെ വിദ്യര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ ചണ്ഡീഗഡ് വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് 2 ഹോസ്റ്റല്‍ വാര്‍ഡന്മാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് 2 വാര്‍ഡന്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ചണ്ഡീഗഡ് സ്വകാര്യ സര്‍വകലാശാല ഈ മാസം 24 വരെ അടച്ചിടും. സ്വകാര്യ സര്‍വ്വകലാശാലാ ഹോസ്റ്റലിലെ വിദ്യര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു.

വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നതിനെ ചൊല്ലി ചണ്ഡിഗഢ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. 50 ഓളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഈ പെണ്‍കുട്ടി പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തത്.

അയാള്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്താണ് ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ചതെന്ന കാരണം വ്യക്തമല്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പെലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News