ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം: ഗവര്‍ണര്‍ക്കെതിരെ മന്ത്രി പി രാജീവ്

ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പി രാജീവ്. നിയമസഭ നല്‍കുന്ന അധികാരം മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. ഗവര്‍ണര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

അര്‍പ്പിതമായ ഉത്തരവാദങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. എന്നാല്‍ തിരിച്ചയക്കാന്‍ അധികാരമുണ്ട്.

ബില്ലുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഗവര്‍ണര്‍ക്ക് അധികാരമുള്ളതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ആ അധികാരം ഗവര്‍ണര്‍ നിര്‍വ്വഹിക്കട്ടെയെന്നും ഗവര്‍ണറുടെ പ്രതികരണങ്ങള്‍ സമൂഹം വിലയിരുത്തട്ടെയെന്നും ആര്‍ എസ് എസ് മേധാവിയുമായുള്ള ഗവര്‍ണറുടെ കൂടിക്കാഴ്ച അസാധാരണമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ദിവസവും മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട്‌ അവതരിപ്പിക്കുന്നത്‌ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ. ഓരോ തവണയും മുമ്പുപറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നു. ഉന്നയിക്കുന്ന വിഷയങ്ങൾക്ക്‌ വ്യക്തതയോ തെളിവോ നൽകാൻ അദ്ദേഹത്തിനാകുന്നില്ല. വാക്കിനുറപ്പില്ലാത്ത ഗവർണറുടെ പ്രതികരണങ്ങളിൽ സമൂഹമാധ്യമങ്ങളിലടക്കം വിർമശമുയരുന്നുണ്ട്‌.

ഞായറാഴ്‌ചയും കൊച്ചിയിൽ മാധ്യമങ്ങളോട്‌ മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവ‍ർത്തിക്കാനാണ്‌ ​ഗവർണർ ശ്രമിച്ചത്‌. മൂന്നുവർഷംമുമ്പ്‌ കണ്ണൂ‍ർ സർവകലാശാലയിൽനടന്ന സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്നായിരുന്നു ആക്ഷേപം. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്നായി ഭീഷണി.

ഗവർണർ പോലും സുരക്ഷിതനല്ലെന്ന ആരിഫ് മൊഹമ്മദ്‌ ഖാന്റെ പ്രസ്‌താവനയ്‌ക്കുപിന്നിലെ രാഷ്‌‌ട്രീയ അജൻഡ വ്യക്തം. വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്നും പറഞ്ഞു. കേരളത്തിൽ ഇടപെടാൻ മറ്റെല്ലാ മാർഗങ്ങളും അടഞ്ഞ കേന്ദ്രസർക്കാരിനായി ആയുധം തയ്യാറാക്കുകയാണ്‌ ഗവർണർ. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനായ ആളാണ്‌ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന ഭീഷണി മുഴക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News