ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച അനൂപിന് ഇന്നലെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഒറ്റ ദിവസം കൊണ്ട് വന്നുകയറിയ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലുമാണ് ആ കുടുംബം.
തന്റെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഡെക്കറേഷൻ പണികളിലും അതുപോലെ തന്നെ ഓട്ടോ ഡ്രൈവറായും കാർ ഡ്രൈവറായും.. പിന്നീട് തട്ടുകടകൾ നടത്തിയുമാണ് മുപ്പതുകാരനായ അനൂപ് തന്റെ കുടുംബത്തെ സംരക്ഷിച്ചിരുന്നത്.ഭാര്യ മായയും കുഞ്ഞും അമ്മയും അടങ്ങുന്ന ഒരു സാധാരണകുടുംബമാണ് അനൂപിന്റേത്.
ഇന്നലെ നടന്ന ഓണം ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ ‘ഭാഗ്യം’ തേടിയെത്തിയത് ആരെയെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു മലയാളികള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ആ ഭാഗ്യശാലി ആരെന്ന് കണ്ടെത്തി. ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപായിരുന്നു ആ ഭാഗ്യം തുണച്ച ടിക്കറ്റിനുടമ. ടിക്കറ്റെടുത്തെങ്കിലും ഓണം ബമ്പര്‍ ഇത്തവണ തനിക്കാകുമെന്ന് അനൂപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറയുന്നു.ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചതെന്നും അനൂപ്.
ADVERTISEMENT
മലേഷ്യയിലേക്ക് പോകാൻ നിന്നപ്പോഴാണ് അനൂപിനെ ഭാഗ്യദേവത കടാക്ഷിച്ചത്. മലേഷ്യയിൽ ഷെഫായാണ് അനൂപിന് ജോലി കിട്ടിയത് അനൂപ് പറയുന്നു. അതേസമയം, ഇത്രയും പണം എങ്ങിനെ വിനിയോഗിക്കണം എന്നുള്ള ചോദ്യത്തിന് മറുപടി നൽകാൻ അനൂപിന് ഒട്ടും മടിയുണ്ടായിരുന്നില്ല. കൈയിൽ എത്തുന്ന പണം എങ്ങിനെ വിനിയോഗിക്കണമെന്നെല്ലാം അനൂപിന് വ്യക്തമായ ധാരണയുണ്ട്. എന്നാൽ ആരെയും താൻ മറന്നിട്ടില്ലെന്നും എല്ലാവര്ക്കും താൻ പറ്റുന്നരീതിയിൽ തന്നെ സഹായം എത്തിക്കുമെന്നും അനൂപ് കൈരളിന്യൂസ് ഗുഡ് മോർണിംഗ് കേരളയിൽ പറയുകയുണ്ടായി.
ഏറെ സംശയിച്ചാണ് ഓണം ബമ്പര്‍ ലോട്ടറി എടുത്തതെന്ന് ഭാഗ്യശാലിയായ അനൂപ് പറയുന്നു. ടിക്കറ്റെടുക്കുമ്പോള്‍ അമ്പത് രൂപ കുറവായിരുന്നു ഒടുവില്‍ മകന്റെ കുടുക്ക പൊളിച്ചാണ് പൈസ കൊടുത്തതെന്നും സമ്മാനത്തുക പ്രഖ്യാപിക്കുമ്പോൾ ‘ടിക്കറ്റ് നമ്പറില്‍ ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. അങ്ങനെ ചേച്ചിയെ വിളിച്ചു. അങ്ങനെയാണ് എന്റെ ടിക്കറ്റിനാണ് സമ്മാനം എന്ന് ഉറപ്പിച്ചത്.
25 കോടി ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന് കയ്യിൽ കിട്ടുന്നത് 15.75 കോടി രൂപയാണ്. 2.5 കോടി രൂപ ഏജന്‍റ് കമ്മീഷനും നികുതിയും പിരിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം 5 കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം പത്തുപേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം. 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.