ആരോഗ്യ പ്രശ്നം; ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡറുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഹാരാഷ്ട്ര ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ലൈസൻസ് റദ്ദാക്കി. കമ്പനിയുടെ ഉൽപ്പന്നമായ ജോൺസൺസ് ബേബി പൗഡർ നവജാത ശിശുക്കളുടെ ചർമ്മത്തെ ബാധിക്കുമെന്നാണ് സംസ്ഥാന സർക്കാർ വിശദീകരണം നൽകിയത്.

ലബോറട്ടറി പരിശോധനയിൽ കുഞ്ഞുങ്ങൾക്കുള്ള പൊടിയുടെ സാമ്പിളുകൾ സ്റ്റാൻഡേർഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട റെഗുലേറ്റർ പറഞ്ഞു.

കൊൽക്കത്ത ആസ്ഥാനമായുള്ള സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ നിർണായക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

ഗുണനിലവാര പരിശോധനയ്ക്കായി പൂനെയിൽ നിന്നും നാസിക്കിൽ നിന്നും ജോൺസൺസ് ബേബി പൗഡറിന്റെ സാമ്പിളുകൾ എഫ്‌ഡി‌എ എടുത്തിരുന്നു.

പിഎച്ച് പരിശോധനയിൽ ശിശുക്കൾക്കുള്ള ചർമ്മപ്പൊടിയുടെ ഗുണനിലവാരവുമായി പൊരുത്തപ്പെടാത്തതിനാൽ സാമ്പിളുകൾ നിലവാര യോഗ്യമല്ലെന്ന് സർക്കാർ അനലിസ്റ്റ് പ്രഖ്യാപിച്ചു.

തുടർന്ന് ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് ആക്‌ട് ആൻഡ് റൂൾസ് പ്രകാരം എഫ്‌ഡി‌എ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു, കൂടാതെ പ്രസ്‌തുത ഉൽപ്പന്നത്തിന്റെ സ്റ്റോക്ക് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാനും നിർദ്ദേശം നൽകിയതായി പ്രസ്താവനയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News