വടകരയിൽ 60കാരിക്ക് തെരുവുനായ കടിയേറ്റു

വടകരയിൽ 60കാരിക്ക് തെരുവുനായ കടിയേറ്റു. വടകര താഴെ അങ്ങാടിയിലാണ് സംഭവം. ഒതയോത്ത് സഫിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

രാവിലെ 9 മണിയോടെയാണ് വടകര താഴെ അങ്ങാടിയിൽ വച്ച് 60 കാരി സഫിയക്ക് തെരുവ് നായയുടെ കടിയേറ്റത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് 5 ഓളം നായകൾ റോഡിൽ നിന്നും അക്രമിച്ചത്. സഫിയയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അതേസമയം, കൈകൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഇവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
മറ്റൊരു സ്ത്രീയുടെ പിന്നാലെയും നായ്ക്കൾ ഓടിയിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ തൃശൂരിലും സമാനമായ സംഭവമുണ്ടായി.  തൃശൂർ ഒല്ലൂരിൽ പെട്രോൾ പമ്പിൽ ഇന്ധനം വാങ്ങാനെത്തിയ ആൾക്ക് തെരുവുനായയുടെ കടിയേറ്റു. പടവരാട് സ്വദേശി റാഫി (45) ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News