ചണ്ഡിഗഡിൽ വിദ്യർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തായ സംഭവം; പ്രതിഷേധം അവസാനിച്ചു

ചണ്ഡിഗഡ് സ്വകാര്യ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം അവസാനിച്ചു.ഹോസ്റ്റലിലെ വിദ്യർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തായ സംഭവത്തിൽ രണ്ട് ഹോസ്റ്റൽ വാർഡന്മാരെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് നടപടി.കേസിൽ ഇതുവരെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യം പ്രചരിപ്പിച്ച സണ്ണി മെഹത എന്ന യുവാവിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയുടെ സുഹൃത്താണ് യുവാവ്. വിദ്യാർത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അധികൃതർ ഹോസ്റ്റൽ വാർഡന്മാരെ സസ്പെൻഡ് ചെയ്തത്. ഇതോടെ വിദ്യാർത്ഥി പ്രതിഷേധം അവസാനിച്ചു. ഇന്റർനെറ്റിൽ പ്രചരിപ്പിച്ച സ്വകാര്യ ദൃശ്യങ്ങളിൽ ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ ചിത്രങ്ങളില്ല എന്നതായിരുന്നു സർവ്വകലാശാല അറിയിച്ചത്.

ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ സ്വകാര്യദൃശ്യങ്ങൾ വിദ്യാർത്ഥിനി ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. സർവകലാശാല ഈ മാസം24 വരെ അടച്ചിടും. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി എടുക്കും എന്നും പഞ്ചാബ് സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം ആണെന്ന് പഞ്ചാബ് ആംആദ്മി എം പി രാഘവ് ചധാ പറഞ്ഞു.നടന്ന സംഭവം ലജ്ജാവഹം എന്നും ഗുരുതരം എന്നും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്നലെ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News