തായ്‍വാനിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത

തായ്‍വാനിൽ വൻ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.44നാണ് റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനത്തിൽ ദോങ്ഗ്ലി റെയിൽ വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം പൂർണമായും തകർന്നു. മൂന്ന് ട്രെയിനുകളുടെ ബോഗികൾ വേർപെട്ടതായും റിപ്പോർട്ടുണ്ട്. തകർന്നുവീണ ബഹുനില കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പലയിടത്തായി കുടുങ്ങി കിടക്കുന്ന വിനോദസഞ്ചാരികളെ തിരികെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്‌.

അതേസമയം, പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദ്യം ഭൂചലനത്തിന്റെ തീവ്രത, യു.എസ്. ജിയോളജിക്കല്‍ സര്‍വേ 7.2 ആയാണ് കണക്കാക്കിയതെങ്കിലും പിന്നീട് ഇത് 6.9 ആയി കുറയ്ക്കുകയായിരുന്നു.

യുലി ഗ്രാമത്തില്‍ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകര്‍ന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (സി.എന്‍.സി.) റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ട മേഖലയില്‍ ശനിയാഴ്ചയും ഭൂചലനമുണ്ടായിരുന്നു. 6.6 ആയിരുന്നു ഇതിന്റെ തീവ്രത. എന്നാല്‍ ഞായറാഴ്ചത്തെ ഭൂചലനത്തിന് ശക്തി കൂടുതലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News