നടിയെ ആക്രമിച്ചകേസ്: അതിജീവിതയുടെ ഹർജിയിൽ വിധി 22ന്

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെയുള്ള ഹർജിയിൽ ഹെെക്കോടതി വ്യാഴാഴ്ച വിധി പറയും. അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസ്സിൽ വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.

കേസിൻ്റെ വിചാരണ കലൂരിലെ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റാനുള്ള ഹൈക്കോടതി ഭരണ വിഭാഗത്തിൻ്റെ തീരുമാനത്തിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

അതിജീവിതയുടെ ആവശ്യം കണക്കിലെടുത്ത് അടച്ചിട്ട മുറിയിലാണ് ഹർജിയിൽ വാദം കേട്ടത്. കോടതി മാറ്റിയത് നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം. പ്രോസിക്യൂഷൻ ഈ വാദത്തോട് യോജിച്ചിരുന്നു.എന്നാൽ ദിലീപ് അടക്കമുള്ള പ്രതിഭാഗം അതീജീവിതയുടെ ആവശ്യത്തെ കോടതിയിൽ എതിർത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News