മുഖക്കുരുവും ചുളിവുകളും അകറ്റണോ? ചര്‍മ്മാരോഗ്യത്തിന് ബെസ്റ്റ് ഈ നാല് പഴങ്ങള്‍

ഓരോ സെക്കന്‍ഡിലും നമ്മുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്ന മാറ്റങ്ങളില്‍ ചിലത് നമ്മുടെ ചര്‍മ്മത്തിന് പ്രശ്‌നമകാറുണ്ട്. മുഖക്കുരു, പാടുകള്‍ അങ്ങനെ പല പ്രശ്ങ്ങളും പതിവായി ഭൂരിഭാഗം ആളുകളെയും അലട്ടാറുമുണ്ട്. ഇതെല്ലാം മാറ്റിനിര്‍ത്താന്‍ ആരോഗ്യകരമായ ചര്‍മ്മം അനിവാര്യമാണ്. ചര്‍മ്മത്തെ ആരോഗ്യത്തോടെ പരിപാലിക്കാന്‍ ചില പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

പൈനാപ്പിള്‍

ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ബ്രോമെലൈന്‍ എന്നറിയപ്പെടുന്ന ശക്തമായ എന്‍സൈം എന്നിവയെല്ലാം അടങ്ങിയ ഒന്നാണ് പൈനാപ്പിള്‍. ഈ എന്‍സൈം ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ പുതുക്കുന്നതിനും ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കുന്നതിനും കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ചര്‍മ്മത്തെ വൃത്തിയാക്കി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

പഴം

പഴത്തില്‍ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, വിറ്റാമിനുകള്‍ (C, B6, B12), ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മുടിയുടെ ഘടനയെയും നന്നാക്കും. പഴത്തില്‍ പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്, ഇത് എക്സിമ, സോറിയാസിസ് തുടങ്ങിയ ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിന്‍ കോശവിഭജന പ്രക്രിയയെ വേഗത്തിലാക്കും, അങ്ങനെ മുഖക്കുരു, പാടുകള്‍ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

പപ്പായ

ഒരുവിധം എല്ലാ സീസണിലും ലഭ്യമാകുന്ന ഒന്നാണ് പപ്പായ. പിഗ്മന്റേഷന്‍, വരള്‍ച്ച എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന പിപ്പെയ്ന്‍ ഇതിലല്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ചുളിവുകളും അതുപോലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളുമെല്ലാം അകറ്റിനിര്‍ത്താന്‍ കൊളാജന്‍ സഹായിക്കും.ഇവ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമൃദ്ധമാണ് അതുകൊണ്ടുതന്നെ സണ്‍ ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ മാറ്റി ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും. ദിവസവും ഒരു ചെറിയ കഷ്ണം പപ്പായ കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെതന്നെ ഒരു കഷ്ണം എടുത്ത് നന്നായി ഉടത്ത് മുഖത്ത് തേച്ചശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മ്മം കൂടുതല്‍ തിളങ്ങുമെന്നുറപ്പ്.

തണ്ണിമത്തന്‍

ധാരാളം വെള്ളം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല തണ്ണിമത്തന്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവയാല്‍ സമൃദ്ധവുമാണ്. തണ്ണിമത്തന്റെ തൊലി ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ളതുമാണ്. അതുകൊണ്ട് സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇതൊരു പരിഹാരമാണ്.
തണ്ണിമത്തനിലെ ലൈക്കോപീന്‍ നമ്മുടെ ചര്‍മ്മത്തെ ഹാനീകരമായ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. തണ്ണിമത്തനും പതിവായി കഴിക്കണമെന്ന് തന്നെയാണ് വിദഗ്ധരുടെ ഉപദേശം. ഇതിനുപുറമേ തണ്ണിമത്തന്റെ പുറന്തോട് ചെറിയ കഷ്ണങ്ങളാക്കി മുകത്ത് അല്‍പസമയം വയ്ക്കുന്നത് ചര്‍മ്മത്തിലെ അഴുക്ക് കളയാനും സൂര്യാഘാതം, ഡ്രൈനസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമാണ്.

പല പഴങ്ങളും ചര്‍മ്മത്തിന് നല്ലതാണെന്നതുകൊണ്ടുതന്നെ ദിവസവും ഏതെങ്കിലും രണ്ട് പഴം ഡയറ്റിനൊപ്പം ചേര്‍ക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസേന തെരഞ്ഞെടുക്കുന്ന പഴങ്ങളില്‍ ഒരെണ്ണമെങ്കിലും വിറ്റാമിന്‍ സി അടങ്ങിയതാകാന്‍ ശ്രദ്ധിക്കുന്നതും നന്നായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News